22 December Sunday

മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

മലപ്പുറം > തിരൂർ മലപ്പുറം റോഡിൽ തലക്കടത്തൂരിൽ കാർ ഇടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരിച്ചത്. ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം ഇന്നലെ രാവിലെ 9:45 ഓടെയാണ്  അപകടമുണ്ടായത്. തലക്കടത്തൂർ നോർത്ത് എ എം എൽപി സ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് റിക്സാൻ.

റിക്സാൻ സ്കൂളിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് മതിലിലിടിക്കുകയായിരുന്നു. മതിലിനും കാറിനുമിടയിൽ കുരുങ്ങിയ വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടക്കൽ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top