21 December Saturday

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

വട്ടപ്പാറയിൽ അപകടത്തിൽപ്പെട്ട ചരക്ക് ലോറി

വളാഞ്ചേരി>  ദേശീയപാത 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് അപകടം. പൂനയിൽ നിന്നും പെരുമ്പാവൂരിലേക്ക് സവാളയുമായി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വട്ടപ്പാറ എസ്എൻഡിപി ഓഫീസിന് സമീപത്തായി ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്താണ് ലോറി അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 2. 25 നായിരുന്നു അപകടം. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി വിജയകുമാറിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല. വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top