23 December Monday

കാർ നിയന്ത്രണം തെറ്റി ഓട്ടോടാക്സിയിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

ആലപ്പുഴ> നിയന്ത്രണം തെറ്റിയ കാർ ഓട്ടോ-ടാക്സിയിലിടിച്ച് വീട്ടമ്മ മരിച്ചു. താമല്ലാക്കൽ ലക്ഷ്മി ഭവനത്തിൽ ലത (62) ആണ് മരിച്ചത്. ദേശീയപാതയിൽ പുറക്കാട് മാത്തേരി  ആശുപത്രിക്ക്  സമീപം ശനിയാഴ്ച പുലർച്ചെ 5.30 നായിരുന്നു അപകടം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അമ്പലപ്പുഴ ക്ഷേത്ര ദർശനത്തിന് യാത്രക്കാരുമായി  വരികയായിരുന്ന  ഓട്ടോ ടാക്സിയിലേക്ക്  കോഴിക്കോട് നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുയാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top