22 December Sunday

ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു; ആളപായമില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

അഞ്ചൽ > ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു. ഡൈവ്രർ അത്ഭുതകരമായി രക്ഷപെട്ടു. കൊല്ലം ജില്ലയിലെ അഞ്ചലിൽ താന്നി വിളവീട്ടിൽ സിജു(26)വാണ്‌ രക്ഷപ്പെട്ടത്‌.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ്‌ സംഭവം.  കാറിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും ഒപ്പം ശ്വാസതടസ്സമുണ്ടാകുകയും ചെയ്തതോടെയാണ്‌ കാർ നിയന്ത്രണം വിട്ടത്‌.  കാറിൽ നിന്നും പുറത്തേക്കു ചാടിയാണ് സിജു രക്ഷപെട്ടത്.

തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ സിജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top