23 December Monday

മലപ്പുറത്ത്‌ നിയന്ത്രണം വിട്ട ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

വേങ്ങര>  നിയന്ത്രണം വിട്ട ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ച് കയറി വീടിന് സാരമായ കേടുപറ്റി. ആളപായമില്ല. ഊരകം പൂളാപ്വീസിനു സമീപം വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഊരകം മലയിലെ കോറിയില്‍ നിന്ന് കരിങ്കല്ലുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പ്പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട ലോറി തൊട്ടടുത്ത വീടിന്റെ മുന്‍വശത്ത് ചെന്ന് ഇടിക്കുകയായിരുന്നു. മുന്‍ പഞ്ചായത്ത് അംഗം എം ഹവ്വാഹുമ്മയുടെ വീട്ടിലേക്കാണ് ലോറി ഇടിച്ച് കയറിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top