കോട്ടയം > മുളങ്കുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കർ ലോറിയ്‌ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പാക്കിൽ ഉപ്പേലിൽത്തറ വീട്ടിൽ ജോൺസന്റെ മകൻ നിഖിൽ ജോൺസൺ (31) ആണ് മരിച്ചത്. ശനിയാഴ്ച പകൽ 2.15 നാണ് അപകടം.
കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു. മറ്റാരു കാറിൽ ഇടിച്ചാണ് ബൈക്ക് മറിഞ്ഞത്. ബൈക്ക് മറിഞ്ഞ് റോഡിലേയ്ക്കു വീണ നിഖിലിന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി സേനയുടെ ആംബുലൻസിൽ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു.. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേയ്‌ക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്‌ച പാക്കിൽ സിഎസ്‌ഐ പള്ളിസെമിത്തേരിയിൽ. അമ്മ: ഷീബ ജോൺസൺ (റിട്ട.അധ്യാപിക), സഹോദരി : മെറിൻ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..