18 September Wednesday

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

തിരുവനന്തപുരം >  ബൈക്ക് നിയന്ത്രണം വിട്ട് ക്ഷേത്ര മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒറ്റശേഖരമംഗലം വാളികോട്‌ അനി ഭവനിൽ അനിൽകുമാറാണ് (39) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മകനെയും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ അക്ഷിത(32), മകൻ ആദിദേവ്(9) എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് വൈകീട്ട് 3.30 ഓടെ കാട്ടാക്കട മണ്ഡപത്തിൻകടവ് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് ആമച്ചൽ തൃക്കാഞ്ഞിരപുരം ക്ഷേത്ര മതിലിൽ ഇടിക്കുകയായിരുന്നു. ഒറ്റശേഖരമംഗലം പോസ്‌റ്റോഫീസിലെ താൽക്കാലിക ജീവനക്കാരനാണ് അനിൽകുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top