19 September Thursday

ഇറക്കത്തിൽ സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടമായി, മലപ്പുറത്ത് മൂന്നുവയസുകാരൻ ഉൾപ്പെടെ രണ്ട് മരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

മലപ്പുറം>  മമ്പാട് സ്കൂട്ടർ അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നടുവക്കാട് ചീരക്കുഴിയിൽ സ്വദേശി ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദരന്റെ മകൻ ധ്യാൻ ദേവ്(3) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം. ഷിനോജും ഭാര്യയും മകനും സഹോദരന്റെ മകനും സ്‌കൂട്ടറിൽ യാത്ര ചെയ്യവേയാണ് അപകടം.
ചാത്തല്ലൂരിൽസ്ഥിതി ചെയ്യുന്നു ആമസോൺ പോയിൻറ് കാണാൻ പോയതാണ്‌ കുടുംബം. മമ്പാട് പഞ്ചായത്തിൽ കാരച്ചാൽ പുളപ്പൊയിൽ വെച്ചാണ് അപകടം. കുത്തനെയുള്ള ഇറക്കത്തിൽ സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടമായി. ഇടിച്ച് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഷിനോജിന്റെ മകനും ഷിനോജും ആശുപത്രിയിൽ ചികിത്സയിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top