19 September Thursday

ആലപ്പുഴയിൽ പള്ളിയോടങ്ങൾ കൂട്ടിയിടിച്ച്‌ അപകടം; ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

ചെങ്ങന്നൂര്‍>  ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-, 22) വെള്ളത്തിൽ വീണ്‌ മരിച്ചത്‌. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ജലോത്സവത്തിലാണ്‌ സംഭവം.ദുരന്തത്തെ തുടർന്ന്‌  ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു.

പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിലായിരുന്നു സംഭവം. കോടിയാട്ടുകരയും മുതവഴിയുമാണ് മത്സരിച്ചത്. സ്റ്റാര്‍ട്ടിങ് പോയിന്റ് പിന്നിട്ട്  പള്ളിയോടങ്ങള്‍  ഒരേ ട്രാക്കിലെത്തിയപ്പോൾ കൂട്ടിമുട്ടുകയും വള്ളം തലകീഴായി മറിയുകയും ചെയ്തു. തുഴച്ചിലുകാരെ അഗ്‌നിരക്ഷാസേനയുടെ ബോട്ടുകളുടെ സഹായത്തോടെ രക്ഷിച്ചെങ്കിലും വിഷ്ണുദാസിനെ കണ്ടെത്താനായില്ല.  പിന്നീട്‌ നടത്തിയ തിരച്ചിലിലാണ്‌ കടവത്തിനാല്‍ക്കടവ് ഭാഗത്തുനിന്ന് വിഷ്ണുവിനെ കണ്ടെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top