19 September Thursday

ഗുണ്ടൽപേട്ടിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


ബത്തേരി
ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ ബത്തേരി സ്വദേശിയായ യുവാവും ഭാര്യയും മകനും മരിച്ചു. മലവയൽ ഗോവിന്ദമൂല പാഴൂർ വീട്ടിൽ ധനേഷ്‌ (38), ഭാര്യ അഞ്ജു (27),  മകൻ ഇഷാൻ കൃഷ്ണ (ആറ്‌) എന്നിവരാണ്‌ മരിച്ചത്‌. ചൊവ്വ പകൽ മൂന്നിന്‌  ദേശീയപാത 766ൽ ഗുണ്ടൽപേട്ട്‌ ടൗണിന്‌ സമീപമായിരുന്നു അപകടം. ധനേഷും കുടുംബവും സഞ്ചരിച്ച ബൈക്കിന്‌ പിറകിൽ കരിങ്കല്ല്‌ കയറ്റിവന്ന കർണാടക രജിസ്‌ട്രേഷൻ ലോറി ഇടിക്കുകയായിരുന്നു. എല്ലാവരും തൽക്ഷണം മരിച്ചു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും ബൈക്കും ലോറിക്കടിയിലായി. ഇരുനൂറ്‌ മീറ്ററോളം ഇവരെ വലിച്ചുകൊണ്ടുപോയാണ്‌ ലോറി നിന്നത്‌. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നു.

എറണാകുളത്ത്‌ കേരളവിഷൻ ചാനലിൽ ടെക്‌നീഷ്യനാണ്‌ ധനേഷ്‌. അച്ഛൻ: മോഹനൻ. അമ്മ: വിലാസിനി. സഹോദരങ്ങൾ: ദിലീഷ്‌, ജിനേഷ്‌. പൂതാടി തോണിക്കുഴിയിൽ സത്യന്റെയും ബിന്ദുവിന്റെയും മകളാണ്‌ അഞ്ജു. സഹോദരങ്ങൾ: അജയ്‌, അതുല്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top