തൃശൂർ> തൃപ്രയാര്‍ ദേശീയപാത 66-ല്‍ വിബി മാളിന് സമീപം കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം. സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കളാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയിരുന്നു അപകടം. അപകടത്തിൽ വലപ്പാട് മാലാഖ വളവ് അമ്പലത്ത് വീട്ടില്‍ സഗീറിന്റെ മകന്‍ ഹാഷിം (18), വലപ്പാട് കോതകുളം ബീച്ച് കാരേപറമ്പില്‍ രാമദാസിന്റെ മകന്‍ ആശിര്‍വാദ് (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന വലപ്പാട് കോതകുളം വലിയകത്ത് നിഹാല്‍ (19) നെ പരിക്കുകളോടെ തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..