21 December Saturday

ആംബുലൻസ്​ തട്ടി പരിക്കേറ്റയാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

തിരൂർ> റോഡ്​ മുറിച്ചുകടക്കവെ ആംബുലൻസ്​ തട്ടി പരിക്കേറ്റയാൾ മരിച്ചു. തിരൂർ ബോയിസ് ഹൈസ്കൂൾ പിൻവശം പാട്ടുപറമ്പ് റോഡ് കോഹിനൂർ പറമ്പ് കൃഷ്ണ ഹൗസിൽ താമസിക്കുന്ന മൂശാരിപ്പറമ്പിൽ ബാലകൃഷ്ണൻ (76) ആണ്​ ​കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്​. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം തിരൂർ എസ്എസ്​എം പോളിടെക്​നികിന്​ സമീപത്ത്​ വെച്ചായിരുന്നു അപകടം.

മക്കൾ: സതീഷ് ബാബു, സിന്ധു, ദീപ. മരുമക്കൾ: സുദേഷ്, ജിനേഷ്, ശാരിക. സഹോദരങ്ങൾ: രാജൻ, പത്മാവതി, വത്സല, മോഹനൻ, രാധ, പരേതയായ സുഭദ്ര.
സംസ്ക്കാരം  ശനി രാവിലെ എട്ടിന്‌  തറവാട് ശ്മശാനത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top