19 October Saturday

സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

അമ്പലപ്പുഴ> അമ്പലപ്പുഴ വളഞ്ഞവഴിയില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഹരിപ്പാട് ചെറുതന സ്വദേശി ജെ സഞ്ജു(21)വാണ് മരിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു അപകടം. കോളേജിലേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴിയാണ്‌ അപകടം സംഭവിച്ചത്‌. പുന്നപ്ര കാര്‍മല്‍ പോളിടെക്‌നിക് കോളേജിലെ മൂന്നാം വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു സഞ്ജു. അച്ഛൻ: ആനാരി മംഗലശേരിയില്‍ ജയകുമാർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top