23 October Wednesday

തൃശൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

പുതുക്കാട് > ദേശീയപാത പുതുക്കാട് കെഎസ്ആർടിസി സ്റ്റാന്റിന് മുമ്പില്‍ ബസിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കല്ലൂര്‍ പാലയ്ക്കപ്പറമ്പ് പാണാത്ര വീട്ടില്‍ സുഭാഷിന്റെ മകന്‍ അഭിജിത്ത് (19) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി അയ്യപ്പദാസിന് (18)പരിക്കേറ്റു.

ബുധനാഴ്ച പകൽ നാലോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്ക് ബസിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ദേശീയപാതയോരത്തെ കാനയുടെ സ്ലാബില്‍ തലയിടിച്ച് വീണ അഭിജിത്തിനെ ബസ് ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞ ശേഷം തലോർ സഹകരണ ബാങ്കിന്റെ ആംബുലൻസെത്തിയാണ് പരിക്കേറ്റവരെ  തൃശൂരിലെത്തിച്ചത്. നിരവധി തവണ വിളിച്ചിട്ടും ടോൾ പ്ലാസയിൽ നിന്ന് ആംബുലൻസ് സേവനം ലഭ്യമായില്ലെന്നും നാട്ടുകാർ ആരോപിച്ചു. പുതുക്കാട് പൊലീസ് കേസ്സെടുത്തു. അമ്മ:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top