22 December Sunday

മലപ്പുറത്ത്‌ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; 43 പേര്‍ക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

തലപ്പാറയിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ്

തിരൂരങ്ങാടി> ദേശീയപാത തലപ്പാറയിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഞായര്‍ രാത്രി 11ഓടെ തലപ്പാറയിലെ താഴ്ചയുള്ള പാടത്തേക്ക് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 56 യാത്രക്കാരിൽ 43 പേര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ നാട്ടുകാർ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ തൊട്ടടുത്തുള്ള തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇതിൽ മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top