03 December Tuesday
അപകടത്തിൽപ്പെട്ടത് വണ്ടാനം മെഡിക്കൽ 
കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ

കെഎസ്ആർടിസി ബസിൽ കാറിടിച്ച് 
 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

ആലപ്പുഴ
ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്‌ഷന് വടക്ക് കെഎസ്ആർടിസി ബസിൽ കാറിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരപരിക്ക്. ടവേര കാറിൽ 11 പേർ ഉണ്ടായിരുന്നതായാണ് വിവരം.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ശ്രീദീപ് (പാലക്കാട്), ദേവാനന്ദൻ (മലപ്പുറം), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ്‌ മരിച്ചത്.

തിങ്കൾ രാത്രി 9.30നായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന്‌ കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് അലപ്പുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ്‌ ആളുകളെ പുറത്തെടുത്തത്‌. കെഎസ്ആർടിസി ബസ് യാത്രക്കാർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലക്ഷദ്വീപ്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ചേർത്തല എന്നിവിടങ്ങളിലുള്ള വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്‌. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക്‌ പോയ കായംകുളം ഡിപ്പോയിലെ ആർപിഎം 624 എന്ന എന്ന ബസുമായാണ് കാർ കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്ന്‌ ബസ്‌ ജീവനക്കാർ പറയുന്നു. കാർ പൂർണമായി തകർന്നു. പ്രദേശത്ത്‌ കനത്തമഴയായായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top