13 December Friday

ചരക്കുലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024

ഫറോക്ക് > ചരക്കു ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുണ്ടായിത്തോട് വെള്ളിലവയൽ ജുമാമസ്ജിദിന് സമീപം പ്രണാബ് കുമാർ (39) ആണ് മരിച്ചത്. ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് കെ ബാബുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മീഞ്ചന്ത - രാമനാട്ടുകര പഴയ ദേശീയ പാതയിൽ കുണ്ടായിത്തോട് ജുമാമസ്ജിദിന് സമീപം വെള്ളി രാവിലെ 5.45ഓടെയായിരുന്നു അപകടം.

കോഴിക്കോട് മാങ്കാവ് ലുലു മാളിൽ വാഹന പാർക്കിങ് നിയന്ത്രിക്കുന്ന ജോലിക്കാരനായിരുന്നു പ്രണാബ് കുമാർ. രാവിലെ കുണ്ടായിത്തോടിൽ നിന്നും ജോലിസ്ഥലത്തേക്ക് പോകവെ എതിർ ദിശയിൽ നിന്നും അമിത വേഗത്തിലെത്തിയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പ്രണാബിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലോറി ഡ്രൈവർക്കെതിരെ നല്ലളം പൊലീസ് കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top