തൃപ്പൂണിത്തുറ > സ്കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിച്ച് നവവരൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരപരിക്കേറ്റു. എരൂർ റോഡിൽ ചൊവ്വ രാത്രി 7.30 ഓടെ ഉണ്ടായ അപകടത്തിൽ വിഷ്ണു വേണുഗോപാലാണ് (30) മരിച്ചത്.
ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശി ആര്യയെ തലയ്ക്ക് ഗുരുതരപരിക്കുകളോടെ എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. എരൂർ ഗുരു മഹേശ്വര ക്ഷേത്രത്തിനുസമീപം പാലത്തിന്റെ ഇറക്കത്തിൽവച്ചായിരുന്നു അപകടം. എറണാകുളത്ത് രണ്ട് സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന വിഷ്ണുവും ആര്യയും ജോലികഴിഞ്ഞ് ഒരുമിച്ച് സ്കൂട്ടറിൽ ബ്രഹ്മമംഗലത്തുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറും എതിരെവന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഹിൽപാലസ് പൊലീസ് അറിയിച്ചു. വിഷ്ണുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..