19 December Thursday

കാറും മിനിബസും കൂട്ടിയിടിച്ച് കാർയാത്രിക മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

ചേർത്തല > ദേശീയപാതയിൽ കാറും മിനിബസും കൂട്ടിയിടിച്ച് കാർയാത്രിക മരിച്ചു. കോടംതുരുത്ത് സ്വദേശി അംബിക(60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ നിമ്മി(29), കാറോടിച്ചിരുന്ന ബന്ധു അനുരാഗ്(28) എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴം പകൽ രണ്ടരയോടെ ചേർത്തല റെയിൽവേസ്‌റ്റേഷന്‌ സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക്‌ പോകുകയായിരുന്ന ബസും എതിർദിശയിലെത്തിയ കാറുമാണ് കൂട്ടിയിടിത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന്‌ കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽപ്പെട്ടവരെ പുറത്തെടുത്തത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അംബിക മരിച്ചു.

മിനിബസിൽ ഉണ്ടായിരുന്ന ഏഴോളംപേർക്ക് നിസാരപരിക്കുണ്ട്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഗുജറാത്ത് സ്വദേശികളായ വിനോദസഞ്ചാരികളായിരുന്നു ബസിൽ.
  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top