22 December Sunday

ബസിന് മുകളിൽ കയറി യുവാക്കളുടെ അപകട യാത്ര; അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

തൃശൂർ > മണ്ണുത്തി ദേശീയപാതയിൽ വിവാഹസംഘം സഞ്ചരിച്ച ബസിന് മുകളിൽ കയറി യുവാക്കളുടെ അപകട യാത്ര. സംഭവത്തിൽ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ചിറക്കോട് നിന്നുള്ള വിവാഹ സം​ഘം സഞ്ചരിച്ച ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്.

ചിറക്കോട് നിന്ന് വിവാഹ ചടങ്ങുകൾ കഴിഞ്ഞ് തിരികെ വരുന്നതിനിടെ ബസിലുണ്ടായിരുന്ന മൂന്ന് യുവാക്കൾ ബസിന് മുകളിലേക്ക് കയറുകയായിരുന്നു. ബസിലെ എയർഹോൾ വഴിയാണ് യുവാക്കൾ മുകളിലേക്ക് കയറിയത്. മൂന്ന് യുവാക്കൾക്കെതിരെയും ബസിലെ ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.  

മണ്ണുത്തി ദേശീയ പാതയിൽ അപകടകരമായി യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. വിവാഹ സം​ഘം സഞ്ചരിച്ച ബസ് മണ്ണൂത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന ഉദ്യോ​ഗസ്ഥരെത്തി തുടർ നടപടികൾ സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top