27 December Friday

പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

കാഞ്ഞങ്ങാട് > പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ  കരുണാകരനെ(47)യാണ് സിഐ പി അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്. പതിനാലുകാരിയായ വിദ്യാര്‍ഥിനി സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ക രുണാകരനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ലൈംഗികാതിക്രമം സംബന്ധിച്ച വിവരം മറച്ചുവെച്ചതിന് ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top