22 December Sunday

കഞ്ചാവ് കേസിലെ പ്രതി ജയിലിൽ കുഴഞ്ഞു വീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

കോട്ടയം > കോട്ടയത്ത് കഞ്ചാവ് കേസിലെ പ്രതി ജയിലിൽ കുഴഞ്ഞു വീണ് മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് മരിച്ചത്. ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും, സന്തോഷ്‌കുമാര്‍ നായിക്കിനെയും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും ചേർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരെയും നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് കോട്ടയം ജില്ലാ ജയിലില്‍ ഉപേന്ദ്രനായിക് കുഴഞ്ഞു വീണത്. തുടര്‍ന്ന് ഇയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരുക്കുകയായിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top