22 December Sunday

ചെളി തെറിപ്പിച്ചെന്ന് ആരോപണം; ബസ് ഡ്രൈവറെ മർദിച്ച ബൈക്ക് യാത്രികൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ആലപ്പുഴ > ആലപ്പുഴ എരമല്ലൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ ആക്രമിച്ചു. ചെളി തെറിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രികന്റെ ആക്രമണം. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. എഴുപുന്ന സ്വദേശി സോമേഷ് ആണ് ആക്രമണം നടത്തിയത്.

ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. തന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ചെന്ന് ആരോപിച്ച് സോമേഷ് ബസ് തടഞ്ഞു നിർത്തി ബസിന്റെ ചില്ല് എറിഞ്ഞുടയ്‌ക്കുകയായിരുന്നു. പിന്നാലെ ഡ്രൈവർ മാത്യുവിന്റെ തലയിൽ പെട്രോളൊഴിച്ച് മർദ്ദിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോമേഷിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഇയാളുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top