തിരുവനന്തപുരം> ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താനിത് അറിഞ്ഞിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഇതിനെതിനെതിരെ പിഴയുൾപ്പെടെയുള്ള നടപടികൾ എടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..