22 December Sunday

നടൻ ബാല വിവാഹിതനായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

കൊച്ചി > നടന്‍ ബാല വിവാഹിതനായി. ബാലയുടെ ബന്ധു കോകിലയാണ് വധു. ഇന്ന് രാവിലെ കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വീണ്ടും വിവാ​ഹിതനാകാൻ​ ആഗ്രഹിക്കുന്നതായി ബാല നേരത്തെ അറിയിച്ചിരുന്നു.

ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തത്. അമൃതയ്ക്കും ബാലയ്ക്കും ഒരു മകളുണ്ട്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ബാല ഡോ. എലിസബത്തിനെ വിവാഹം ചെയ്തിരുന്നെങ്കിലും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top