കൊച്ചി
ഇന്നസെന്റിന്റെ മരണം ഇടതുപക്ഷ പ്രസ്ഥാനത്തിനും സാംസ്കാരിക ലോകത്തിനും കനത്ത നഷ്ടമാണെന്ന് മന്ത്രി പി രാജീവ് അനുശോചിച്ചു. അദ്ദേഹം ലോക്സഭാ എംപിയായിരുന്നപ്പോൾ ഞാൻ രാജ്യസഭാ എംപിയായിരുന്നു. പല കാര്യങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു. വളരെ മികച്ച രീതിയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഇന്നസെന്റിന്റെ ഏതു പ്രവൃത്തിയിലും ആ രാഷ്ട്രീയം പ്രതിഫലിച്ചിരുന്നു–- പി രാജീവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..