19 December Thursday

വീണ്ടും കണ്ടുമുട്ടി പരീക്കുട്ടിയും കറുത്തമ്മയും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം 
ചെയ്തശേഷം ഷീല മധുവിന്റെ വീട്ടിലെത്തിയപ്പോൾ

തിരുവനന്തപുരം > ‘പരീക്കുട്ടി’യെ  കാണാൻ ‘കറുത്തമ്മ’ എത്തി. തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനംചെയ്തശേഷമായിരുന്നു  നടി ഷീല കണ്ണമ്മൂലയിലെ  മധുവിന്റെ വീട്ടിലെത്തിയത്‌. ഷീലയെ മധുവും കുടുംബാംഗങ്ങളും മധുരം നൽകി സ്വീകരിച്ചു. ഒരുമിച്ച് അഭിനയിച്ച സിനിമകളുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും അവർ പങ്കുവച്ചു.  
 
‘കുറച്ച് വർഷം മുമ്പ്‌ ശംഖുംമുഖം തീരത്തിലൂടെ നടന്നപ്പോൾ മകളുടെ പ്രായമുള്ള ഒരു സ്ത്രീ ഓടിയെത്തി മോനെ പരീക്കുട്ടീ എന്ന് വിളിച്ചു. 
അവരുടെ മനസ്സിൽ പരീക്കുട്ടി ഇന്നും ചെറുപ്പമാണ്...' ചെമ്മീനിൽ അഭിനയിച്ചശേഷം തനിക്കുണ്ടായ അനുഭവം മധു പങ്കുവച്ചു. ചെമ്മീൻ എന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു. അടുത്തിടെയായിരുന്നു മധുവിന്റെ പിറന്നാൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top