12 December Thursday

നടൻ മേഘനാദൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

കോഴിക്കോട് > മലയാള സിനിമ, സീരിയൽ നടൻ മേഘനാദൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലായിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഷൊർണൂരിൽ നടക്കും.

ചമയം, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, ആക്ഷൻ ഹീറോ ബിജു തുടങ്ങി അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടു. 1993ൽ പി എൻ മേനോൻ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ അസ്ത്രം എന്ന് സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മലയാള സിനിമയിൽ ശ്രദ്ധേയനായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top