12 December Thursday

നടൻ രാജേഷ് മാധവൻ വിവാഹിതനായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

കൊച്ചി > നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായിരിക്കുന്നത്. രാജേഷിന്റെ അഭിനയം ജനശ്രദ്ധ നേടിയ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്.

കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു. മഹേഷിന്റെ പ്രതികാരം,കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നൽ മുരളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഷൂട്ടിങ് അടുത്തിടെ പൂർത്തിയായ പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് രാജേഷ് മാധവൻ. പാലക്കാട് സ്വദേശിനിയാണ് ദീപ്തി. കില്ലർ സൂപ്പ്, ഇന്ത്യൻ പൊലീസ് ഫോഴ്‌സ്, സിതാര, ദഹാഡ്, അക്രോസ് ദ ഓഷ്യൻ, കെയർഫുൾ തുടങ്ങിയവയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top