കൊച്ചി
സേവനനികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിന് ജിഎസ്ടി വിഭാഗം നല്കിയ വിശദീകരണ നോട്ടീസ് റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. നോട്ടീസിന് രണ്ടാഴ്ചയ്ക്കകം മറുപടി നല്കാൻ സിദ്ദിഖിനോട് ഹൈക്കോടതി നിർദേശിച്ചു. 2017 മുതൽ 2020 വരെയുള്ള സേവനനികുതിയുമായി ബന്ധപ്പെട്ടാണ് ആഗസ്‌ത് രണ്ടിന് നോട്ടീസ് നല്കിയത്. നോട്ടീസ് നല്കാനുണ്ടായ കാലതാമസമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖിന്റെ ഹർജി.
നികുതി അടച്ചതിൽ അപാകമുണ്ടെങ്കിൽ മൂന്നുവർഷത്തിനകം കാരണം കാണിക്കൽ നോട്ടീസ് നല്കണം. എന്നാൽ, കാരണമൊന്നും വ്യക്തമാക്കാതെയാണ് നോട്ടീസ് നൽകിയതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇക്കാര്യമടക്കം ബന്ധപ്പെട്ട അതോറിറ്റിയുടെ മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് ജിഎസ്‌ടി വിഭാഗം വാദിച്ചു. ഇത് കണക്കിലെടുത്താണ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്കാൻ നിർദേശിച്ച് ജസ്റ്റിസ് പി ഗോപിനാഥ് ഹർജി തീർപ്പാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..