26 December Thursday

സിനിമാ- നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

ചെറുവത്തൂർ> സിനിമാ – നാടക നടൻ ചെറുവത്തൂർ വി വി നഗറിലെ ടി പി കുഞ്ഞിക്കണ്ണൻ (കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ–-85) അന്തരിച്ചു. ശനി രാവിലെ രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ  മന്ത്രി പ്രേമൻ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം, വയസ്സെത്രയായി തുടങ്ങിയ ചിത്രത്തിലും വേഷമിട്ടു. പഴശ്ശിരാജ, അശ്വമേധം, സഖാവ് തുടങ്ങി നൂറിലേറെ നാടകങ്ങൾ അഭിനയിക്കുകയും സംവിധാനവും ചെയ്തു. സംഗീത രംഗത്തും മികവ്‌ തെളിയിച്ചു. നാഷണൽ മൈക്രോ ഡ്രാമ പുരസ്‌കാരം, ജേസി ഡാനിയൽ പുരസ്കാരം, നാടകകലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് മലയാള മനോരമ പുരസ്കാരം എന്നിവ നേടി. പിഡബ്ല്യൂഡിയിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്നു. ഭാര്യ: ജാനു (റിട്ട. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഹെഡ് നഴ്സ്). മക്കൾ: ശ്രീജയ (ബെവ്കോ കാസർകോട്), ശ്രീകല, ശ്രീപ്രിയ (വിദേശത്ത്). മരുമക്കൾ: മനോജ് പെരുമ്പടവ് (എൻജിനിയറിങ് കോളേജ് മാങ്ങാട്ട് പറമ്പ്), മുഹമ്മദലി (കൈതക്കാട്), വിജിൻ പ്രകാശ് (തലശേരി). സഹോദരി: ജാനകി (വെങ്ങാട്ട്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top