19 December Thursday

നടിയെ ആക്രമിക്കല്‍: മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്ന പരാതിയില്‍ തിങ്കളാഴ്ച വിധി പറയും

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

കൊച്ചി> കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്ന പരാതിയില്‍ തിങ്കളാഴ്ച വിധി പറയും.  കേസില്‍ സുപ്രധാനമായ തെളിവാണ് മെമ്മറി കാര്‍ഡ്. ഇതിന്റെ ഹാഷ് വാല്യു മാറിയതില്‍ അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന പരാതിയിലാണ് ഹൈക്കോടതി തിങ്കളാഴ്ച വിധി പറയുക.

അതിജീവിതയുടെ ഉപഹര്‍ജിയിലാണിത്.കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിത മുന്നോട്ടുവെയ്ക്കുന്ന വാദം.

അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ അന്വേഷണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top