19 December Thursday

മെമ്മറി കാർഡ്‌ പരിശോധിച്ചതിൽ അന്വേഷണമില്ല; അതിജീവിതയുടെ ഉപഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

കൊച്ചി> കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിൽ അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ല. പുതിയ ഹർജിയുമായി നടിയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. കേസില്‍ സുപ്രധാനമായ തെളിവാണ് മെമ്മറി കാര്‍ഡ്. ഇതിന്റെ ഹാഷ് വാല്യു മാറിയതില്‍ അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പൊലീസ്‌ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിത മുന്നോട്ടുവെയ്ക്കുന്ന വാദം.

അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ അന്വേഷണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍  റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അതിജീവിത നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top