19 December Thursday

‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ’; അർജുൻ മലയാളികളുടെ മനസിൽ ജീവിക്കും- നടി മഞ്ജു വാര്യർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കൊച്ചി> ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ നിന്ന്‌ അർജുന്റെ മൃതദേഹവും ലോറിയും കണ്ടെതുത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി നടി മഞ്ജു വാര്യർ. ജൂലൈ 16ന്‌ പുലർച്ചെയാണ്‌ ദേശീയപാത 66ൽ ഷിരൂരിൽ മലനിരകൾ ഇടിഞ്ഞുവീണ്‌ അർജുനും ലോറിയും ഗംഗാവലിയുടെ ആഴങ്ങളിൽ മറഞ്ഞത്‌.

കാണാതായി 71ാം ദിവസമാണ് അർജുന്റെ ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടിൽനിന്ന് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് നടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും’ -മഞ്ജു വാര്യർ  ഫെയ്സ്ബുക്കിൽ കുറിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top