22 December Sunday

നഷ്‌ടപ്പെട്ടത്‌ നല്ല സുഹൃത്തിനെ : രോഹിണി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024



നടൻ മേഘനാദന്റെ മരണം തീർത്തും അപ്രതീക്ഷിതമായി. ഒരു തമിഴ്‌ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ്‌ വിവരം അറിഞ്ഞത്‌. നാലുപതിറ്റാണ്ടുമുമ്പ്‌ ഞാൻ മലയാളസിനിമയിൽ വന്ന കാലത്തുതന്നെയാണ്‌ അദ്ദേഹവും സിനിമയിലേക്ക്‌ വന്നത്‌. എന്നാൽ ‘ആക്‌ഷൻ ഹീറോ ബിജു’വിലാണ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്.

എട്ടൊമ്പതുവർഷം മുമ്പാണത്‌. ഷൂട്ടിങ്‌ സെറ്റിൽ കാണുമ്പോഴുണ്ടായ പരിചയത്തിലൂടെ നല്ല സുഹൃത്തായി. നല്ല പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ബഹുമാനം നേടുന്ന ആളായിരുന്നു മേഘനാദൻ. അദ്ദേഹത്തിന്റെ അച്ഛൻ ബാലൻ കെ നായരുമായി നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ എനിക്ക്‌ സാധിച്ചിട്ടുണ്ട്‌. ഇവിടെ തുടങ്ങുന്നു, ശപഥം, അധ്യായം ഒന്നുമുതൽ, ആരോടും പറയരുത് തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്‌. അക്കാലത്തെ ഓർമകൾ ‘ആക്‌ഷൻ ഹീറോ ബിജു’വിന്റെ ഷൂട്ടിങ്ങിന്‌ കണ്ടപ്പോൾ ഞാൻ മേഘനാദനുമായി പങ്കുവച്ചിരുന്നു. ഇപ്പോൾ മേഘനാദന്റെ മരണത്തോടെ മലയാളസിനിമാരംഗത്തെ നല്ല ഒരു സുഹൃത്തിനെയാണ്‌ നഷ്‌ടപ്പെട്ടത്‌. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top