22 November Friday

വിദ്യാഭ്യാസവകുപ്പ്‌ അദാലത്ത്‌ : 1084 ഫയലുകൾ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024



കൊച്ചി
പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഓഫീസുകളിലെ 1084 ഫയലുകൾ എറണാകുളത്ത്‌ നടത്തിയ മേഖലാ അദാലത്തിൽ തീർപ്പാക്കി. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന മേഖലാ അദാലത്തുകളിൽ ആദ്യത്തേതാണ്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ എറണാകുളത്ത്‌ നടത്തിയത്‌.

എറണാകുളം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ  മന്ത്രി വി ശിവൻകുട്ടി   ഉദ്‌ഘാടനം ചെയ്‌തു. ടി ജെ വിനോദ്‌ എംഎൽഎ അധ്യക്ഷനായി.
പാലക്കാട്‌, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മേഖലാ അദാലത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 1282, വിഎച്ച്‌എസ്‌ഇ–- 23, ഹയർ സെക്കൻഡറി–-141 അപേക്ഷകളാണ്‌ ലഭിച്ചത്‌. 632 അപേക്ഷകൾ അദാലത്തിൽ തീർപ്പാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ 618, എച്ച്‌എസ്‌എസ്‌ വിഭാഗത്തിൽ -13, വിഎച്ച്‌എസ്‌ഇയിൽ ഒന്നും ഫയലുകളാണ് തീർപ്പാക്കിയത്. അദാലത്തിന്‌ മുന്നേ 452 ഫയലുകളും തീർപ്പാക്കി. 

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്‌, ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു. ആഗസ്‌ത്‌ അഞ്ചിന്‌ കൊല്ലത്തും 17ന്‌ കോഴിക്കോട്ടും മേഖലാ അദാലത്തുകൾ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top