കൊച്ചി
ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് ആസ്ഥാനങ്ങളിൽ നടത്തുന്ന "കരുതലും കൈത്താങ്ങും' അദാലത്തിന് ശനിയാഴ്‌ച തുടക്കം. രാവിലെ പത്തിന് മട്ടാഞ്ചേരി ടിഡി സ്കൂളിൽ വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷനാകും. ജില്ലയിൽ കൊച്ചി താലൂക്കിലാണ് ആദ്യ അദാലത്ത്. -
അക്ഷയ സെന്ററുകൾ മുഖേനയും താലൂക്ക് ഓഫീസുകളിൽ നേരിട്ടും karuthal.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായുമാണ് പരാതികൾ സ്വീകരിച്ചത്. ജില്ലയിൽ ഇതുവരെ 1357 പരാതികൾ ലഭിച്ചു. തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട് 408 പരാതികൾ ലഭിച്ചു. സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 106 പരാതികളും കണയന്നൂർ താലൂക്കുമായി ബന്ധപ്പെട്ട് 156 പരാതികളും കുന്നത്തുനാട് താലൂക്കുമായി ബന്ധപ്പെട്ട് 102 പരാതികളുമാണ് ലഭിച്ചത്. മറ്റ് അദാലത്തുകൾ നടക്കുന്ന തീയതിയും വേദിയും: 23ന് കുന്നത്തുനാട്–- പെരുമ്പാവൂർ ജിജിഎച്ച്‌എസ്‌എസ്, 24ന് ആലുവ–-ആലുവ ടൗൺഹാൾ, 26ന് മൂവാറ്റുപുഴ–- മൂവാറ്റുപുഴ നിർമല എച്ച്‌എസ്‌എസ്, 27ന് കോതമംഗലം–-മാർ ബേസിൽ കൺവൻഷൻ സെന്റർ, 30ന് കണയന്നൂർ– (വേദി തീരുമാനമായിട്ടില്ല)-, നോർത്ത് പറവൂർ–ജനുവരി മൂന്നിന് -മുനിസിപ്പൽ ടൗൺഹാൾ. ഇതുവരെ പരാതി നൽകാനാകാത്തവർക്ക് അദാലത്തിൽ നേരിട്ട് എത്തിയും പരാതി നൽകാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..