22 December Sunday

തദ്ദേശ അദാലത്തിന്‌ 16ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

തിരുവനന്തപുരം > മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിന്റെ തീയതി പുതുക്കി നിശ്ചയിച്ചു. 16ന് എറണാകുളം, 17ന് കൊച്ചി കോർപറേഷൻ, 19ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപറേഷൻ, 30ന് ഇടുക്കി, സെപ്തംബർ രണ്ടിന് കണ്ണൂർ, മൂന്നിന് കാസർകോഡ്, അഞ്ചിന് മലപ്പുറം, ആറിന് കോഴിക്കോട്, ഏഴിന് കോഴിക്കോട് കോർപറേഷൻ, ഒമ്പതിന് തൃശൂർ, പത്തിന് പത്തനംതിട്ട എന്നിങ്ങനെയാണ് അദാലത്തുകൾ നടത്തുക.

വയനാട്ടിലെ തീയതി പിന്നീട് നിശ്ചയിക്കും. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ അദാലത്ത്‌ മുൻനിശ്‌ചയിച്ചതിൽ നിന്ന്‌ മാറ്റിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top