22 November Friday

എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം എസ്ഐടിക്ക്; യോഗേഷ് ഗുപ്ത മേല്‍നോട്ടം വഹിക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

തിരുവനന്തപുരം> എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല  തിരുവനന്തപുരം സ്‌പെഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്.  എസ് പി ജോണ്‍ കുട്ടി അന്വേഷണം നടത്തും. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്കാണ് മേല്‍നോട്ട ചുമതല . മുന്‍ എസ്പി സുജിത് ദാസിനെതാരിയ വിജിലന്‍സ് അന്വേഷണവും ഈ സംഘംഅന്വേഷിക്കും. അന്വേഷണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.   

മലപ്പുറം പൊലീസ് മേധാവിക്ക് പി വി അന്‍വര്‍ നല്‍കിയ പരാതിയുടെയും എം ആര്‍ അജിത്കുമാര്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേകാന്വേഷക സംഘത്തിന് രൂപം നല്‍കിയിരുന്നു.

മൊഴിയെടുപ്പില്‍ പി വി അന്‍വര്‍ അജിത്കുമാറിനും  സുജിത്ദാസിനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് പൊലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വ്യാഴാഴ്ച എത്തിയതിന് പിന്നാലെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

 ആരോപണങ്ങള്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് നിര്‍ദേശം നല്‍കി. അന്വേഷണ ചുമതല ആര്‍ക്ക് നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top