28 September Saturday

നടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കൊച്ചി> നടിയുടെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹിയായിരുന്ന അഭിഭാഷകൻ വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരാജി. കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് ഹാജരായത്. ചന്ദ്രശേഖരന് സെഷൻസ് കോടതി നേരത്തെ മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തത്. നിർമാതാവിന് മുമ്പിൽ കാഴ്ചവയ്ക്കാൻ ശ്രമിച്ചു, ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു തുടങ്ങിയ പരാതികളാണ് നടി ഉന്നയിച്ചത്. ആരോപണം ഉയർന്നതിനു പിന്നാലെ അഭിഭാഷക അസോസിയേഷൻ ഭാരവാഹിത്വം ചന്ദ്രശേഖരൻ രാജിവച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top