കൂത്താട്ടുകുളം
കിഴകൊമ്പ് ചമ്പമലയിൽ ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തി. ചമ്പമലയിൽ പി കെ ജോണിന്റെ പറമ്പിലാണ് ഭീമൻ ഒച്ചുകളെ കണ്ടത്. കിഴകൊമ്പിലെ മറ്റു പുരയിടങ്ങളിലും ഇവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
വിളകളുടെ ഇലകൾ തിന്ന് നശിപ്പിക്കുന്നതിനാൽ കർഷകർ ഇവയെ നശിപ്പിച്ചുതുടങ്ങി. മഴക്കാലത്താണ് ഇവയെ കാണുന്നത്. ബോർഡോ മിശ്രിതം തളിക്കുന്നതിലൂടെയും കുമ്മായം വിതറുന്നതിലൂടെയും ഇവയെ നിയന്ത്രിക്കാൻ കഴിയും. പുകയിലക്കഷായം, തുരിശുമിശ്രിതം തുടങ്ങിയവ തളിച്ചും ഉപ്പ് വിതറിയും നശിപ്പിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..