22 November Friday

എഐ കാമറകൾ കണ്ണടച്ചിട്ടില്ല ; നോട്ടീസ്‌ വീട്ടിലെത്തിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


തിരുവനന്തപുരം
ഗതാഗത നിയമലംഘനം എഐ കാമറകളിലൂടെ പിടിക്കപ്പെട്ടാൽ പിഴ അടയ്ക്കാതെ രക്ഷപ്പെടുന്നവർക്ക്‌ ‘പണി’ വീട്ടിലെത്തിത്തുടങ്ങി. നിയമലംഘനം വീണ്ടും രജിസ്‌ട്രേഡ്‌ തപാൽ മുഖേന അയച്ചുതുടങ്ങിയപ്പോൾ പിഴയടയ്ക്കുന്നവരുടെ എണ്ണം വർധിച്ചു.

കെൽട്രോണിനാണ്‌ നോട്ടീസ്‌ അയക്കുന്നതിനുള്ള ചുമതല. ഒരുവർഷം 25 ലക്ഷം നോട്ടീസ് അയക്കാനായിരുന്നു കരാർ. എന്നാൽ, നിയമലംഘനം കൂടുതലായതിനാൽ 50 ലക്ഷത്തിലധികം നോട്ടീസ്‌ അയക്കേണ്ടിവന്നു. ഇതിന്‌ ചെലവായ അധികതുക ഗതാഗതവകുപ്പ്‌ കൈമാറിയതോടെയാണ്‌ വീണ്ടും നോട്ടീസ്‌ അയച്ചുതുടങ്ങിയത്‌. തപാലിൽ നോട്ടീസ്‌ ലഭിച്ചുതുടങ്ങിയതോടെ പിഴ അടയ്ക്കുന്നവരുടെ എണ്ണം വർധിച്ചതായി ട്രാൻസ്‌പോർട്ട്‌ കമീഷണർ സി നാഗരാജു പറഞ്ഞു.

നോട്ടീസ് അയക്കുന്നത്‌ നിർത്തിവച്ചെങ്കിലും എഐ കാമറകൾ കണ്ണടച്ചിരുന്നില്ല. പിഴചുമത്തിയുള്ള അറിയിപ്പ്‌ വാഹന ഉടമകൾക്ക്‌ എസ്‌എംഎസ്‌ മുഖേന നൽകിയിരുന്നു. ഇത്‌ അവഗണിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ്‌ രജിസ്‌ട്രേഡ്‌ തപാൽ അയക്കുന്ന നടപടി പുനഃസ്ഥാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top