കൊച്ചി> കേരളത്തിലെ പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘടനയായ സ്പാറ്റൊ-യുടെ രജത ജൂബിലി സമ്മേളനം നവംബറില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്നു. അതിന് മുന്നോടിയായി എറണാകുളം ജില്ലയില്‍ നിര്‍മ്മിത ബുദ്ധി - ഉത്പാദന സേവന മേഖലകളില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു.
ഒക്ടോബര്‍ 20 ഞായറാഴ്ച കളമശ്ശേരി എച്ച്എംടി കവലയിലുള്ള സ്റ്റേറ്റ് ടെക്‌നിക്കല്‍ ടീച്ചേര്‍സ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വ്യവസായ നിയമ വകുപ്പു മന്ത്രി പി രാജീവ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഫയ മാനേജിംഗ് ഡയറക്ടര്‍ ദീപു എസ് നാഥ് ക്ലാസ് നയിക്കുന്നു. സ്പാറ്റൊ സംസ്ഥാന പ്രസിഡന്റ് വി സി ബിന്ദു, ജനറല്‍ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര-സാങ്കേതികവിദ്യകളുടെ, പ്രത്യേകിച്ച് നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗവും പ്രയോഗവും കേരളത്തിലെ പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളില്‍ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് പ്രായോഗിക ധാരണ രൂപപ്പെടുത്തുന്ന നിലയിലാണ് ഈ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ നേട്ടങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാരെ ബോധവാന്‍മാരാക്കാനും, അത്തരം സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള നൈപുണ്യശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സെമിനാറിലൂടെ സ്പാറ്റൊ തുടക്കമിടുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..