കൊച്ചി > കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. ടയറിന് തകരാർ ഉണ്ടെന്ന സംശയത്തെത്തുടർന്നാണ് വിമാനം തിരിച്ചു വിളിച്ചത്. യാത്രക്കാരും ജീവനക്കാരുമടക്കം 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ 10.45 നാണ് വിമാനം പുറപ്പെട്ടത്. വിമാനം പുറപ്പെട്ട ഉടനെ റൺവേയിൽ നടത്തിയ പതിവു പരിശോധനയിൽ ടയറിന്റെ ഔട്ടർ ലെയർ ഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..