22 December Sunday

പ്രവാസികൾക്ക് ഓണസമ്മാനമായി 
റിയാദിലേക്ക് 
വിമാന സർവീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


തിരുവനന്തപുരം
പ്രവാസികൾക്ക് ഓണസമ്മാനമായി തിരുവനന്തപുരം –-- റിയാദ് വിമാന സർവീസ് തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് തിങ്കളാഴ്ചകളിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്. രാത്രി 7.55ന് തിരുവനന്തപുരത്തു നിന്ന്‌ പുറപ്പെട്ട് 10.40ന് റിയാദിൽ ( ഐഎക്സ് 521) എത്തും. തിരികെ രാത്രി 11.20ന് പുറപ്പെട്ട് ചൊവ്വ രാവിലെ 7.30ന് തിരുവനന്തപുരത്ത് (ഐഎക്സ് 522) എത്തും. പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു റിയാദിലേക്കുള്ള സർവീസ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികൾക്ക് സർവീസ് പ്രയോജനപ്പെടും. നിലവിൽ സൗദിയിലെ ദമാമിലേക്കും തിരുവനന്തപുരത്തു നിന്ന് നേരിട്ട് സർവീസുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top