22 December Sunday

തിരുവനന്തപുരം- മസ്കത്ത് എയർ ഇന്ത്യ വിമാനത്തിൽ പുക; യാത്രക്കാരെ തിരിച്ചിറക്കി പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

തിരുവനന്തപുരം > തിരുവനന്തപുരത്തു നിന്നും മസ്കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പുക. പുക കണ്ടതിനെത്തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധന നടത്തി. ടേക്ക് ഓഫിനു തൊട്ടുമുമ്പാണ് വിമാനത്തിൽ പുക കണ്ടത്. 148 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top