22 December Sunday

രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിൽക്കേണ്ട സമയം'; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി എ കെ ആന്റണി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

തിരുവനന്തപുരം> വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ സംഭാവന നല്‍കി മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കേരള ചരിത്രത്തിലെ തന്നെ വലിയ ദുരന്തമാണ് വയനാട് ഉണ്ടായത്. വിലങ്ങാടും ​ദുരന്തമുണ്ടായിട്ടുണ്ട്. ദുരിതബാധിതരുടെ പുനരധിവാസത്തിനായി രാഷ്ട്രീയവും മറ്റെല്ലാ ഭിന്നതകളും മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായ സംഭാവന നൽകണമെന്നും എ കെ ആന്റണി അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top