22 December Sunday

ഇന്ത്യയിലെ മതേതര രാഷ്ട്രീയത്തിനുണ്ടായ തീരാനഷ്ടം: എ കെ ആന്റണി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

തിരുവനന്തപുരം> സീതാറാം യെച്ചൂരിയുടെ മരണം ദേശീയരാഷ്ട്രീയത്തിനും ഇന്ത്യയിലെ ജനാധിപത്യ മതേതര ശക്തികൾക്കുമുണ്ടായ തീരാനഷ്ടമെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭന്മാരായ നേതാക്കളിൽ മുൻ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും നികത്താനാവാത്ത വേർപാടാണിതെന്നും അദ്ദേഹം പറഞ്ഞു.

"വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുണ്ടായായിരുന്ന ഒരാളാണ് യെച്ചൂരി. രാഷ്ട്രീയവ്യത്യാസത്തിനതീതമായി ഏതു കാര്യവും പരസ്പര വിശ്വാസ്യതയോടെ തുറന്ന് സംസാരിക്കാൻ സാധിക്കുമായിരുന്ന ഏറ്റവും അടുത്ത ഒരു സുഹൃത്തിനെയാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. എന്റെ രാജ്യസഭാ കാലഘട്ടത്തിലാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. വർഷങ്ങളോളം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. രാജ്യസഭയിൽ യെച്ചൂരി പ്രസംഗിക്കുമ്പോൾ ഭരണകക്ഷി പ്രതിപക്ഷ വ്യത്യാസമില്ലാതെ സംഭാംഗങ്ങൾ ഒന്നടങ്കം അദ്ദേഹത്തെ കേൾക്കുമായിരുന്നു," ആന്റണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top