14 November Thursday

അശ്ലീല വീഡിയോ പ്രചാരണത്തെക്കുറിച്ച് സതീശന്‍ പറയട്ടെ എന്ന് എ കെ ആന്റണി

പ്രത്യേക ലേഖകന്‍Updated: Friday May 27, 2022

കൊച്ചി> എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ അശ്ലീല വീഡിയോ പ്രചാരണത്തെക്കുറിച്ചും കേസില്‍ കോണ്‍ഗ്രസുകാര്‍ അറസ്റ്റിലായതിനെക്കുറിച്ചും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ  ആന്റണി. മൂന്നു സ്ഥാനാര്‍ഥികളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക്  മാത്രമാണ് അന്തസും കുലീനത്വമുള്ളതുമെന്ന് പറഞ്ഞപ്പോഴാണ് എ കെ  ആന്റണിയോട് അശ്ലീല വീഡിയോ കേസില്‍ കോണ്‍ഗ്രസുകാരുടെ അറസ്റ്റ്  സംബന്ധിച്ച് വാര്‍ത്താലേഖകര്‍ ചോദ്യം ചോദിച്ചത്‌. അശ്ലീല വീഡിയോ പ്രചാരണത്തെക്കുറിച്ച് സതീശന്‍ പറയട്ടെയെന്നായിരുന്നു ആന്റണി പറഞ്ഞത്‌

വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ വന്നിട്ടും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടതിനെക്കുറിച്ചും പഠിച്ചിട്ടേ പറയൂ എന്നുമാത്രം പറഞ്ഞു. കെ വി തോമസും എം ബി മുരളീധരനും കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം ഇപ്പോള്‍  പ്രതികരിക്കില്ല എന്നു മാത്രം പറഞ്ഞൊഴിയുകയായിരുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top