22 December Sunday

പരിശോധനയിൽ എന്തിനാണ്‌ കോൺഗ്രസിന്‌ ബേജാർ: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

പാലക്കാട്‌> തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വാഹനങ്ങളും ഹോട്ടലുകളും പരിശോധിക്കുന്നത്‌ സർവ സാധാരണമാണെന്നും അതുമായി സഹകരിക്കാൻ കോൺഗ്രസിന്‌ എന്തിനാണ്‌ ബേജാറെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ.

എംഎലമാർ ഉൾപ്പെടെയുള്ള ഞങ്ങളുടെ നേതാക്കളുടെ മുറികളും പരിശോധിച്ചില്ലേ. ഒരു വെപ്രാളവുമുണ്ടായില്ലല്ലോ. ഞങ്ങൾ അതുമായി സഹകരിച്ചല്ലോ. പിന്നെ യുഡിഎഫിന്‌ മാത്രം എന്തിനാണ്‌ പേടി. സാങ്കേതിക പ്രശ്നമുണ്ടെങ്കെിൽ പരാതി നൽകാമല്ലോ. പക്ഷെ കയറാനേ പാടില്ലെന്ന നിലപാട്‌ എന്തിന്‌ സ്വീകരിച്ചെന്നും എ കെ ബാലൻ പാലക്കാട്ട്‌ പറഞ്ഞു. പാലക്കാട്‌ കെപിഎം റീജൻസിയിലെ സിസിടിവി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top